വാളകം പഞ്ചായത്തിലെ തരിശുനിലത്ത് കപ്പ കൃഷിയുടെ നടീൽ ഉദ്ഘാടനം .
മൂവാറ്റുപുഴ: കേരളപ്പിറവിദിനത്തിൽ വാളകം പഞ്ചായത്തിൽ തരിശു നിലത്തെ കപ്പ കൃഷിയുടെ നടീൽ ഉദ്ഘാടനം എട്ടാം വാർഡ് മെമ്പർ സീമ അശോകൻ നിർവ്വഹിച്ചു. 12 വർഷത്തിലേറെയായി പഞ്ചായത്തിലെ സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി നിലനിൽക്കുന്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ തരിശുനിലങ്ങൾ കണ്ടെത്തി കൃഷി ചെയ്യുന്നത്. പഞ്ചായത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വ്യത്യസ്ത ഇനം കാർഷിക ഉൽപ്പന്നങ്ങൾ തരിശായിക്കിടക്കുന്ന സ്ഥലങ്ങളിൽനിന്നും ഉൽപാദിപ്പിക്കുന്നത്. സംഘം പ്രസിഡന്റ് രാജേഷ് ജി.പി., സെക്രട്ടറി സുജിത്ത് ആറ്റൂർ, മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.