മണ്ണുമാന്തി യന്ത്രം (ഹിറ്റാച്ചി) ലോറിയിൽ കൊണ്ടു പോകുമ്പോൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഓപ്പറേറ്റർ മരിച്ചു.മംഗലത്തുനടയിലായിരുന്നു അപകടം….
വാളകം : മണ്ണു മാന്ത്രി യന്ത്രം ഓപ്പറേറ്റർ ഷോക്കേറ്റ് മരിച്ചു.മണ്ണുമാന്തി യന്ത്രം (ഹിറ്റാച്ചി) ലോറിയിൽ കൊണ്ടു പോകുമ്പോൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. കറുകപ്പിള്ളിമാരിയിൽ എം.കെ. സുനീഷ് (32)-ണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ മംഗലത്തുനട ചമ്പിലിൽപ്പടിക്കു സമീപമായിരുന്നു അപകടമുണ്ടായത്. ഹിറ്റാച്ചി കയറ്റിയ ലോറി കടന്നു പോകുന്നതിനു തടസ്സമായ നിന്ന വൈദ്യുതി കമ്പി പി .വി .സി പൈപ്പ് ഉപയോഗിച്ച് ഉയർത്തുന്നതിനിടയിലാണ് സുനീഷിന് ഷോക്കേറ്റത്.ഉടനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ തങ്കമ്മ. സംസ്കാരം നാളെ ഉച്ചയ്ക്ക് 2-ന് വീട്ടുവളപ്പിൽ.