കെ.പി.എസ്.ടി.എ. യുടെ ഡി.ഇ.ഒ. ഓഫീസ് ധർണ്ണ നടത്തി
മൂവാറ്റുപുഴ: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.പി.എസ്.ടി.എ.) സംസ്ഥാന വ്യാപകമായി നടത്തുന്ന ഡി.ഇ.ഒ. ഓഫീസ് ധര്‍ണ്ണ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ.എം. സലീം നിര്‍വ്വഹിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മറ്റി അംഗം ജെയ്സണ്‍ ജോസഫ്, സാജു മാത്യു, ബിനു ഇ.പി., ബിജു കെ. ജോണ്‍ ജൂണോ ജോര്‍ജ്, എന്‍.ജി.ഒ. അസോസിയേഷന് വൈസ് പ്രസിഡന്റ് ബേസില്‍ എന്നിവര്‍ സംസാരിച്ചു.