യു.ഡി.എഫ്. പ്രകടന പത്രികയിലേക്ക് നിർമല ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ നിർദ്ദേശങ്ങൾ കൈമാറി.

 

മൂവാറ്റുപുഴ: നിർമല ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. ഡോ. ആൻ്റണി പുത്തൻകുളം യു.ഡി.എഫ്. പ്രകടന പത്രികയിലേക്കുള്ള നിർദ്ദേശങ്ങൾ കൈമാറി.
ഏറെ വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഫാ. ആന്റണി പുത്തൻകുളം സമർപ്പിച്ച നിർദ്ദേശങ്ങൾ സന്തോഷത്തോടും തികഞ്ഞ ഉത്തരവാദിത്വത്തോടു കൂടിയാണ് യു.ഡി.എഫ് മണ്ഡലം കമ്മറ്റി സ്വീകരിച്ചത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ചരിത്ര പ്രാധാന്യമുള്ള വ്യക്തികൾ, പൈതൃകങ്ങൾ തുടങ്ങി പുതു തലമുറക്ക് പകർന്നു നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അച്ഛൻ അഭിപ്രായപ്പെട്ടു. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളെ വികസന ചർച്ചകളിൽ ക്ഷണിക്കുകയും അതോടൊപ്പം നഗരത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുകയും ചെയ്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യ സുരക്ഷാ, കുടിവെള്ളം, ഗതാഗതം, മാലിന്യ സംസ്കരണം തുടങ്ങി എല്ലാ മേഖലയിലും അച്ഛൻ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അച്ഛന്റെ വിലയേറിയ നിർദ്ദേശങ്ങൾക്ക് നന്ദിയും കടപ്പാടും അറിയിച്ചതിന് ഒപ്പം അധികാരത്തിൽ വന്നാൽ നിർദ്ദേശങ്ങൾ സമയബന്ധിതമായി ഇവ നടപ്പിലാക്കുമെന്നും ഉറപ്പും യു.ഡി.എഫ്. കമ്മറ്റി അറിയിച്ചു.

Back to top button
error: Content is protected !!