ചികിത്സാ സഹായനിധിയിലേക്ക് ഫണ്ട് സമാഹരണത്തിന് ക്യാമ്പയിനുകളുമായി ഡി.വൈ.എഫ്.ഐ.
മൂവാറ്റുപുഴ: ചികിത്സാ സഹായനിധിയിലേക്ക് ഫണ്ട് സമാഹരണത്തിന് ക്യാമ്പയിനുകളുമായി
ഡി.വൈ.എഫ്.ഐ.
വാളകം സ്വദേശിയായ അജിമോന്റെ ചികിത്സയ്ക്കായി ഫണ്ട് സമാഹരണത്തിന് 2 വ്യത്യസ്ത ക്യാമ്പയിനുകൾ സംഘടിപ്പിച്ച്
ഡി.വൈ.എഫ്.ഐ. വാളകം മേഖല കമ്മിറ്റി. ‘ബിരിയാണി ചലഞ്ച്’, ‘റിസൈക്കിൾ വാളകം’ എന്നീ 2 ക്യാമ്പയിനുകളിലൂടെയാണ് ഫണ്ട് ശേഖരിക്കുന്നത്. ഏരിയ സെക്രട്ടറി എം. ആർ. പ്രഭാകരൻ ‘റിസൈക്കിൾ വാളകം’ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ.
പ്രവർത്തകർ ഓരോ യൂണിറ്റിലെയും വീടുകളിൽ നിന്നും പത്രമാസികകൾ ശേഖരിച്ച് കഴിയുന്ന വിധത്തിൽ ഒരു തുക സംഘടിപ്പിച്ച് അജി മോന്റെ ചികിത്സയ്ക്കായി നൽകുവാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ബിരിയാണി ബുക്കിങ് ഒക്ടോബർ നാലാം തീയതി വരെ സ്വീകരിക്കുന്നതാണ്. ബുക്കിങ്ങിനായി 6238305586, 7306156613 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഒരു ബിരിയാണിയുടെ വില100 രൂപയാണ്. ഓരോരുത്തരും തങ്ങളാൽ കഴിയുന്ന വിധം ഈ ക്യാമ്പയിനുകളിൽ സഹകരിക്കണമെന്ന് മേഖലാ കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.