സേവനം ചാരിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
പായിപ്ര:മുളവൂർ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച സേവനം ചാരിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ഫാത്തിമബി ഷീ ക്യാമ്പസ്
മാനേജർ നൂറുദ്ദീൻ സഖാഫി നിർവഹിച്ചു.
പ്രസിഡന്റ് മനാഫ് പൂത്തനായിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
നാസർ പട്ടളായിൽ സ്വാഗതവും റസാഖ് ഓടക്കാലി നന്ദിയും പറഞ്ഞു.നൗഷാദ് മുളമറ്റം, കബീർ കാട്ടുകുടിയിൽ,സുരേഷ് മൂന്നുകണ്ടം ,ജബ്സിൻ കിഴക്കേകടവ് ,നൂറുദ്ദീൻ കൂവക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.കിടപ്പ് രോഗികൾക്കുള്ള ഹോസ്പിറ്റൽ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നു.