വാഴപ്പിള്ളി ഗവ. ജെ.ബി സ്കൂളില്‍ പുതുതായി നിര്‍മിച്ച പാചകപ്പുര ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിലെ വാഴപ്പിള്ളി ഗവ. ജെ.ബി സ്കൂളില്‍ പുതുതായി നിര്‍മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മേരി ജോര്‍ജ് തോട്ടം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.കെ.അല്ലി സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിറ്റുകളുടെ വിതരണം നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ് നിര്‍വ്വഹിച്ചു. Click Here to Join Our WhatsApp Group മുന്‍നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ജി.അനില്‍കുമാര്‍, വി.ആര്.എ ലൈബ്രറി സെക്രട്ടറി രാജപ്പന് പിള്ള, പി.ടി.എ പ്രസിഡന്റ് ഷൈയ്ക്ക് മുഹിയദ്ദീന്‍ എന്നിവര്‍ സംമ്പന്ധിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പാചകപ്പുര നിര്‍മിച്ചത്.