മദ്രസ-മസ്ജിദ് ജീവനക്കാര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തു…….

 

മൂവാറ്റുപുഴ: ബലി പെരുന്നാളിനോട് അനുബന്ധിച്ച് കേരളാ മുസ്ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പേഴക്കാപ്പിള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് 19നെ തുടര്‍ന്ന് ദുരിത മനുഭവിക്കുന്ന മദ്രസ-മസ്ജിദ് ജീവനക്കാര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.എസ്.വൈ.എസ്.സര്‍ക്കിള്‍ സെക്രട്ടറി, ഷാജഹാന്‍ സഖാഫി, എസ്.എസ്.എഫ്. ഡിവിഷന്‍ ഫിനാസ് സെക്രട്ടറി ഉബൈദുള്ള അസ്ഹരി, ക്യാമ്പസ് സെക്രട്ടറി മിന്‍ഹാസ് എന്നിവര്‍ പങ്കെടുത്തു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

ചിത്രം- കേരളാ മുസ്ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പേഴക്കാപ്പിള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്രസ-മസ്ജിദ് ജീവനക്കാര്‍ക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണോദ്ഘാടനം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി നിര്‍വ്വഹിക്കുന്നു………..ഷാജഹാന്‍ സഖാഫി, ഉബൈദുള്ള അസ്ഹരി എന്നിവര്‍ സമീപം……….

Back to top button
error: Content is protected !!