ജില്ലയിൽ 947085 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു

 

ജില്ലയിൽ 19-ാം തീയതി വരെ 947085 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും
639986 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 307099 ആളുകളും വാക്സിൻ സ്വീകരിച്ചു.
727654 ആളുകൾ ആദ്യ ഡോസ് വാക്സിനും 219431 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 133587 ആരോഗ്യ പ്രവർത്തകരും 80693 കോവിഡ് മുന്നണി പ്രവർത്തകരും 18 നും 44 നും ഇടയിൽ പ്രായമുള്ള 3123 ആളുകളും 45 നും 60 നും ഇടയിൽ പ്രായമുള്ള 251020 ആളുകളും 60 വയസിനു മുകളിലുള്ള 478662 ആളുകളും വാക്സിൻ സ്വീകരിച്ചു. 200089 ആളുകൾക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 19342 ആളുകൾക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.

Back to top button
error: Content is protected !!