മാലിന്യ മുക്തം-നവകേരളം പദ്ധതി മൂവാറ്റുപുഴയില്‍ നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു.

മൂവാറ്റുപുഴ: മാലിന്യ മുക്തം-നവകേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു. അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, ഹരിത സേന അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അത്തരം പരിപാടികളുടെ അവലോകനയോഗവും ഹരിത സഭയില്‍ നടന്നു. കൃത്യവും വ്യക്തവുമായ മാലിന്യ സംസ്‌കരണം എങ്ങനെ നടപ്പിലാക്കാം എന്ന വിഷയത്തില്‍ സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളെ തിരഞ്ഞെടുത്ത് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചയും നടത്തി. ചര്‍ച്ചയില്‍ വന്ന ആശയങ്ങളില്‍ നഗരസഭയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ മാലിന്യ സംസ്‌കരണത്തില്‍ മൂവാറ്റുപുഴയില്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. അബ്ദുള്‍ സലാം, വൈസ് ചെയര്‍പഴ്‌സണ്‍ സിനി ബിജു പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് വൃക്ഷ തൈ വിതരണം നിര്‍വഹിച്ചു. നിര്‍മ്മല സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം പരിസ്ഥിതി ദിന സന്ദേശം നല്‍കി. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍മാരായ പ്രമീള ഗിരീഷ് കുമാര്‍, നിസ അഷറഫ്, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ്, കൗണ്‍സിലര്‍ ബിന്ദു സുരേഷ് കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിജോ മാത്യു എന്നിവര്‍ പസംഗിച്ചു.

 

Back to top button
error: Content is protected !!