മാവുടി പാടശേഖരത്തിന് 65 ലക്ഷത്തിന്റെ പദ്ധതി
പോത്താനിക്കാട്: മൂവാറ്റുപുഴ വാലി വലതുകര കനാലില്‍ നിന്ന് മാവുടി പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് 65 ലക്ഷത്തിന്റെ പദ്ധതിക്ക് തുടക്കമായി. പ്രധാന കനാലില്‍ നിന്ന് ഫീല്‍ഡ് ചാനലായിട്ടാണ് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിജിന അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജിനു മാത്യു, എന്‍.എം. ജോസഫ്, സജി വര്‍ഗീസ്, ആശാ ജിമ്മി, കൃഷി ഓഫീസര്‍ കെ എസ് സണ്ണി എന്നിവര്‍ പ്രസംഗിച്ചു.