കാര്‍മല്‍ സിഎംഐ സ്‌കൂളിന്റെ അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു

വാഴക്കുളം: കാര്‍മല്‍ സിഎംഐ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 1നാരംഭിച്ച അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു. കാര്‍മല്‍ സ്‌കൂളിലെയും, സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ നാല് വയസിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമാണ് നീന്തലില്‍ പരിശീലനം നല്‍കിയത്. രാവിലെയും വൈകിട്ടുമായി ഒരുക്കിയ ക്യാമ്പില്‍ നൂറോളം പേരാണ് നീന്തല്‍ പരിശീലനം നേടിയത്. സ്വിമ്മിംഗ് പൂളിന് സമീപം സംഘടിപ്പിച്ച യോഗത്തില്‍ നീന്തല്‍ മത്സരത്തിന്റെയും, സമ്മാനദാന പരുപാടിയുടെയും ഉദ്ഘാടനം വാഴക്കുളം കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിജന്‍ പോള്‍ ഉന്നുകല്ലേല്‍ നിര്‍വഹിച്ചു. രാവിലെ 10 മുതല്‍ ഉച്ചയക്ക് 12വരെ വിവിധ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. സമ്മാനധാന പരിപാടിയില്‍ മഞ്ഞള്ളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍.ജെ ജോര്‍ജ്, മുഖ്യ പരിശീലകന്‍ എം.പി തോമസ്, വനിത പരിശീലകരായ ജെറിന്‍ ജോസഫ്, അഖിന ബാബു എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!