തീ ചൂടില്‍ വെന്തുരുകി മിണ്ടാപ്രാണികള്‍

കോലഞ്ചേരി: കനത്ത ചൂടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ അകപ്പെട്ട വളര്‍ത്ത് മൃഗങ്ങള്‍ നൊമ്പര കാഴ്ച്ചയായി മാറി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് പൊള്ളുന്ന വെയില്‍ ചൂടേറ്റ് പെട്ടി ഓട്ടോയില്‍ അകപ്പെട്ട ആട്ടിന്‍ കൂട്ടത്തെ കാണുന്നത്. പൊള്ളുന്ന വെയിലിനൊപ്പം റോഡിലെ ടാറിന്റെ ചൂടും, വാഹനത്തിലെ തകിടിന്റെ ചൂടും – ഭയവും – ദാഹവുമെല്ലാം ഇവയെ കൊല്ലാതെ കൊല്ലുന്നതിന് സമമായിരുന്നു. മിണ്ടാപ്രാണിയായ വളര്‍ത്ത് മൃഗങ്ങളെ ഉഷ്ണ തരംഗ സാധ്യതയുള്ള നിലവിലെ സാഹചര്യത്തില്‍ വെയിലത്ത് കെട്ടിയിടരുതെന്ന് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നതെല്ലാം പാടെ അവഗണിച്ചാണ് നട്ടുച്ചയ്ക്ക് നിര്‍ത്തിയിട്ട പെട്ടി ഓട്ടോയില്‍ നഗരത്തില്‍ ഇവയെ കാണപ്പെട്ടത്. തള്ളയും കുഞ്ഞുങ്ങളുമുള്‍പ്പെടുള്ള ആട്ടിന്‍ സംഘവും വാഹനത്തിലുണ്ടായിരുന്നു. വിഷയത്തില്‍ വേണ്ട രീതിയിലുള്ള ജാഗ്രത ഉണ്ടാകണമെന്നാണ് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.

Back to top button
error: Content is protected !!