പഠന വൈകല്യ നിര്‍ണയ ക്യാമ്പ് സമാപിച്ചു

മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളിലം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ നാമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെളിച്ചം പഠന വൈകല്യ നിര്‍ണയ ക്യാമ്പിന് സമാപനം കുറിച്ചു. വിവിധ ആശുപത്രികളിലായി ദിവസങ്ങളോളം എടുത്ത് ചെയ്യേണ്ടുന്നതായ സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 30മുതല്‍ ഒരുക്കിയ ക്യാമ്പിനാണ് സമാപനം കുറിച്ചത്. നിര്‍മല സ്‌കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പില്‍ ജില്ലയിലെ 155 ഓളം കൂട്ടികള്‍ പങ്കെടുത്തു. 5 വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ ഒരുക്കിയിരുന്നത്. വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സ്, തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ ആറ് സെക്ഷനുകളിലായാണ് കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ഡോക്ടര്‍മാര്‍ നല്‍കിയതെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. സാറ നന്ദന മാത്യൂ പറഞ്ഞു.

Back to top button
error: Content is protected !!