പതിനൊന്ന് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി: വയോധികന് എട്ട് വര്‍ഷം തടവും, പിഴയും

മൂവാറ്റുപുഴ: പതിനൊന്ന് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ വയോധികന് എട്ട് വര്‍ഷം തടവും, 40000 രൂപ പിഴയും ശിക്ഷ. കിഴകൊമ്പ് ചെളളക്കാപ്പടി നാലുകണ്ടത്തില്‍ ചാക്കോച്ചന്‍ എന്ന് വിളിക്കുന്ന എന്‍.വി. വര്‍ഗീസ് (72) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാര്‍ ശിക്ഷിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തച്ഛനുമായി പുറത്ത് പോയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ വെളളം കുടിക്കാന്‍ കയറുകയും, തിരികെ റോഡിലേക്ക് തനിയെ വരികയായിരുന്ന പെണ്‍കുട്ടിക്ക് മുന്നില്‍ പ്രതി നഗ്‌നത പ്രദര്‍ശനവും, ലൈംഗീക അതിക്രമവും നടത്തിയെന്നാണ് കേസ്. കൂത്താട്ടുകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. കൊച്ചി സിറ്റി വനിത സെല്‍ എസ്.ഐ. എം.സി. സതി, ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ബാബു ഡേവിഡ്, പിറവം സി.ഐ. ശിവന്‍കുട്ടി, വനിത കോണ്‍സ്റ്റബിള്‍ അന്നമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്‍. ജമുന ഹാജരായി.

 

Back to top button
error: Content is protected !!