വള്ളിക്കട – നടുക്കര റോഡില്‍ ജലവിതരണ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു.

 

വാഴക്കുളം: ജലവിതരണ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. വള്ളിക്കട – നടുക്കര റോഡില്‍ പുലിമല കടവിലേക്കുള്ള കവലയിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. വെള്ളം ഒഴുകുന്നതിനാല്‍ റോഡ് ടാറിംഗ് പോലും ഈ ഭാഗത്ത് ഒഴിവാക്കിയിരിക്കുകയാണ്. വീടുകളിലേക്ക് പുതിയ കണക്ഷന്‍ നല്‍കുന്നതിനായി കടവു റോഡില്‍ മണ്ണെടുത്ത് പൈപ്പുലൈന്‍ സ്ഥാപിച്ചിരുന്നു. കടവു റോഡിലേക്ക് കണക്ഷന്‍ നല്‍കിയ ഭാഗത്ത് നിന്നും വെള്ളം ഒഴുകുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം പിന്നെയും വെള്ളം ഒഴുകി തുടങ്ങിയിരിക്കുകയാണ്. റോഡുനിറഞ്ഞ് വെള്ളം ഒഴുകുന്നതോടെ റോഡിന്‍റെ ഉപയോക്താക്കളായ പത്തോളം കുടുംബങ്ങളുടെ വെള്ളത്തിലൂടെയുള്ള സഞ്ചാരം ബുദ്ധിമുട്ടായിരിക്കുകയാണ്. പുഴയിലേക്ക് പോകുന്ന നിരവധി ആളുകളും ബുദ്ധിമുട്ട് നേരിടുകയാണ്. കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ ……………..
വള്ളിക്കട – നടുക്കര റോഡില്‍ ജലവിതരണ പൈപ്പുപൊട്ടിയതിനെ തുടര്‍ന്ന് കുടിവെള്ളം പാഴാകുന്നു.

Back to top button
error: Content is protected !!