മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു.

 

കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു.
മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ഏക മാർഗമാണ് ചപ്പാത്ത്.
ശക്തമായ മഴയെ തുടർന്ന് രണ്ടു ദിവസമായി ചപ്പാത്ത് പാലം വെള്ളത്തിനടിയിലാണ്.
വന മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസി കോളനികളും മണികണ്ഠൻചാൽ ഗ്രാമവും പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.
കാലവർഷം ശക്തി പ്രാപിക്കുമ്പോൾ ചപ്പാത്ത് പാലം മുങ്ങുന്നത് പതിവാണ്.
കോവിഡ് നിയന്ത്രങ്ങളെ തുടർന്നു കടുത്ത പ്രതിസന്ധിയിലായ മണികണ്ഠൻ ചാൽ നിവാസികൾക്ക് ജോലിക്ക് പോകാനുള്ള വഴി കൂടി അടുത്തത് ഇരുട്ടടിയായി.
തുരുത്തിൽ ഭക്ഷ്യ വിഭവങ്ങളുടെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. സാഹസികമായി ചപ്പാത്ത് കടന്ന് മറുകര എത്താനുള്ള ശ്രമം അത്യന്തം അവ കടകരമാണ്.
ഇവിടെ പുതിയ പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മലവെള്ള പാച്ചിലിൽ ചപ്പാത്തിൽ വൻ മരങ്ങൾ വന്നടിഞ്ഞ് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
മണികണ്ഠൻ ചാലിലേക്ക് പുതിയ പാലം നിർമിക്കണമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കൈയ്യൻ, ബേബി മൂലൻ, കെ.എ.സിബി, ജോഷി പൊട്ടയ്ക്കൽ, മേരി കുര്യക്കോസ്, ആഷ് വിൻ ജോസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ഫോട്ടോ
പൂർണമായും വെള്ളത്തിനടിയിലായ മണികണ്ഠൻ ചാൽ ചപ്പാത്ത് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശിച്ചപ്പോൾ.

Back to top button
error: Content is protected !!