സഹജീവികളുടെ ഇല്ലായ്മകളും, വല്ലായ്മകളും തങ്ങളുടെ കൂടി ദുഖമാണെന്നാണ് മൂവാറ്റുപുഴ പോലീസ്

മുവാറ്റുപുഴ :നാടിന്റെ നീതി നിർവ്വഹണത്തിൽ  കൃത്യതയാർന്ന പ്രവർത്തനത്തിനിടയിലും  ഉൾക്കണ്ണുകളിലൂടെ സമൂഹത്തെ വീക്ഷിക്കുന്നവരാണ്   മൂവാറ്റുപുഴ പൊലീസെന്നതിന്റെ നേർസാക്ഷ്യമാണ്  ഓണദിനങ്ങളിൽ ജനങ്ങൾക്ക്  ദർശിക്കുവാൻ  കഴിയുന്നത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ മുറിക്കല്ലിൽ പ്രവർത്തിക്കുന്ന നഗരസഭ  യുടെ  വൃദ്ധസദനത്തിൽ  ഉടുവസ്ത്രങ്ങളും, ആവശ്യമായ നിത്യോപയോഗസാധനങ്ങളും നൽകിയ മൂവാറ്റുപുഴ പൊലീസിന്റെ മനുഷ്യമുഖം വേറിട്ടതാണെന്ന് നാട്ടുകാർക്ക് കാണാനായി.  സ്റ്റേഷൻ  അങ്കണത്തിൽ മനോഹരമായ പൂക്കളം തീർത്ത്  ഓണസദ്യയും ഒരുക്കിയത്    മൂവാറ്റുപുഴക്ക് വ്യത്യസ്ത അനുഭവമായി. ഇതോടൊപ്പം പൊലീസുകാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി . മുറിക്കല്ല് വൃദ്ധസദനത്തിൽ  നടന്ന ചടങ്ങിൽ  മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ ഓഫീസർ  എം.എ.മുഹമ്മദ്, സബ്ബ് ഇൻസ്പെക്ടർ റ്റി.എം.സൂഫി, സ്റ്റേഷൻ പി.ആർ.ഓ അനിൽകുമാർ,  റൈറ്റർ ബൈജു.പി.എസ്, എ.എസ്.ഐ മാരായ സലീം.പി.കെ,  സുരേഷ്,  സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ്, ജിമ്മോൻ ജോർജ്ജ് എന്നിവരും പങ്കെടുത്തു. സാമൂഹിക പ്രതിബന്ധതയുള്ള ഇത്തരം സംരംഭങ്ങളും, പ്രവർത്തനങ്ങളും മൂവാറ്റുപുഴ സ്റ്റേഷനിൽ തുടരുമെന്ന് സ്റ്റേഷൻ ഓഫീസർ  എം.എ.മുഹമ്മദ് അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!