ലോക പഞ്ചഗുസ്തി താരങ്ങള്‍ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി.

Muvattupuzhanews.in

മൂവാറ്റുപുഴ:  റൊമാനിയയില്‍ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുത്ത് വിജയികളായി തിരികെയെത്തിയ മൂവാറ്റുപുഴയുടെ അഭിമാന താരങ്ങളായ മധു മാധവ്, ആര്‍ദ്ര സുരേഷ് എന്നിവര്‍ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി. റൊമാനിയയില്‍ നിന്നും മടങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ്  മൂവാറ്റുപുഴയിലെത്തിയത്. മൂവാറ്റുപുഴ ടൗണ്‍ യു.പി.സ്‌കൂള്‍ ഗ്രൗണ്ടിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു.  മൂവാറ്റുപുഴ മേള പ്രസിഡന്റ് എസ്.മോഹന്‍ദാസ്, മൂവാറ്റുപുഴ മേഖല പൗരസമിതി പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടിങ്കല്‍, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം ജബ്ബാര്‍ വേണാട്ട്, താലൂക്ക് പ്രസിഡന്റ് അബ്ബാസ് ഇടപ്പിള്ളി, മൂവാറ്റുപുഴ ബി.ആര്‍.സി ട്രൈയിനര്‍ വന്ദന അനുരാഗ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു.  ഒക്ടോബര്‍ 26 മുതല്‍ നവംമ്പര്‍ 4 വരെ റൊമേനിയയിലെ കോണ്‍സ്റ്റന്‍ന്റായില്‍  നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഇവര്‍ മത്സരിച്ചത്. മുവാറ്റുപുഴ വാഴക്കുളം കാവന ഇടകുടിയില്‍ മധു മാധവ് 70 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തില്‍ ആറാം സ്ഥാനവും, റൈറ്റ് വിഭാഗത്തില്‍ 14-ാം സ്ഥാനവും നേടി. മുവാറ്റുപുഴ നിര്‍മ്മല സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും, വെള്ളൂര്‍കുന്നം മേലേത്ത് ഞാലില്‍ സുരേഷ് മാധവന്റെയും റീജ സുരേഷിന്റെയും മകളുമായ ആര്‍ദ്ര സുരേഷ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ലഫ്റ്റ് വിഭാഗത്തിലും റൈറ്റ് വിഭാഗത്തിലും നാലാം സ്ഥാനം കരസ്ഥമാക്കി.

ചിത്രം- ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുത്ത് തിരികെയെത്തിയ താരങ്ങള്‍ക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ സ്വീകരിക്കുന്നു….

Leave a Reply

Back to top button
error: Content is protected !!