മുളവൂര്‍ ദാറുസ്സലാം മസ്ജിദ് ആന്റ് ഹയര്‍സെക്കണ്ടറി മദ്രസ ദശ വാര്‍ഷീകവും മിലാദ് സമ്മേളനവും സമാപിച്ചു.

മൂവാറ്റുപുഴ: മുളവൂര്‍ പൊന്നിരിക്കപ്പറമ്പ് ദാറുസ്സലാം മസ്ജിദ് ആന്റ് ഹയര്‍സെക്കണ്ടറി മദ്രസ ദശ വാര്‍ഷീകവും മിലാദ് സമ്മേളനവും സമാപിച്ചു.  മിലാദ് സമ്മേളനം മഹല്‍ ഇമാം പി.എം.ബഷീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.  മഹല്‍ പ്രസിഡന്റ് പി.എ.അലിയാര്‍ അധ്യക്ഷത വഹിച്ചു. പലിശ രഹിത വായ്പ പദ്ധതി കണ്‍വീനര്‍ പി.എം.മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ നവാസ് ചീങ്കല്ലേല്‍, പി.എസ്.അലി, കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പലിശ രഹിത വായ്പ പദ്ധതി ചെയര്‍മാന്‍ പി.എം.മീരാന്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു. മഹല്‍ സെക്രട്ടറി പി.എം.അബ്ദുല്‍ അസീസ് സ്വാഗതവും ജോ.സെക്രട്ടറി പി.എം.സാദിഖ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന മതപ്രഭാഷണത്തിന് അങ്കമാലി ജുമാമസ്ജിദ് ഇമാം എം.എം. ബാവ മൗലവി നേതൃത്വം നല്‍കി. ദശവാര്‍ഷീകത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.ബഷീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. എം.ബി.അബ്ദുല്‍ ഖാദര്‍ മൗലവി, വി.എച്ച്.മുഹമ്മദ് മൗലവി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍ മജീദ്, മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് വികാരി ഫാ. എല്‍ദോസ് പാറയ്ക്കല്‍ പുത്തന്‍പുര, മുളവൂര്‍ അറേക്കാട് ദേവി ക്ഷേത്രം മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരി മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് മുന്‍സെക്രട്ടറി എം.എം.സീതി, ടി.എസ്.സൈനുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. മദ്രസയില്‍ നിന്നും സ്റ്റേറ്റ് തലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം മഹല്‍ പ്രസിഡന്റ് പി.എ.അലിയാര്‍ നിര്‍വ്വഹിച്ചു. എം.എം.ബാവ മൗലവി അങ്കമാലി മുഖ്യപ്രഭാഷണം നടത്തി.  തുടര്‍ന്ന് നടന്ന ദുആ സമ്മേളനത്തിന് പാനിപ്ര കെ.ബി.ഖാലിദ് ഉസ്താദ് നേതൃത്വം നല്‍കി.

Leave a Reply

Back to top button
error: Content is protected !!