ഭൂപ്രശ്നം ഉടൻ പരിഹരിക്കണം: ഫ്രാന്‍സിസ് ജോര്‍ജ്

മുവാറ്റുപുഴ: സം​​സ്ഥാ​​ന​​ത്ത് ഭൂ​​പ​​തി​​വ് നി​​യ​​മ​​വും ഭൂ​​പ​​രി​​ഷ്ക​​ര​​ണ​​നി​​യ​​മ​​വും നി​​ല​​വി​​ല്‍ വ​​ന്ന​​തി​​നു​ശേ​​ഷം സ​​മീ​​പ നാ​​ളു​​ക​​ളി​​ല്‍ ഉ​​യ​​ര്‍​​ന്നു വ​​ന്നി​​ട്ടു​​ള്ള ഭൂ​​മി സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ള്‍ ക​​ര്‍​​ഷ​​ക ജ​​ന​​ത​​യെ ആ​​കെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ര്‍​​മാ​​ന്‍ കെ. ​​ഫ്രാ​​ന്‍​​സീ​​സ് ജോ​​ര്‍​​ജ്. ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​ത്തി​​ലെ സെ​​ക്‌​ഷ​​ന്‍ പ്ര​​കാ​​രം മി​​ച്ചഭൂ​​മി​​യു​​ടെ പ​​രി​​ധി​​യി​​ല്‍​നി​​ന്ന് ഇ​​ള​​വു ല​​ഭി​​ച്ച​​തും ഭൂ​​മി അ​​നു​​വ​​ദി​​ച്ച ആ​​വ​​ശ്യ​​ത്തി​​ലേ​​ക്കു വി​​നി​​യോ​​ഗി​​ക്കാ​​തെ പൂ​​ര്‍​​ണ​​മാ​​യോ, ഭാ​​ഗീ​​ക​​മാ​​യോ തു​​ണ്ടു​​വ​​ത്ക​​രി​​ക്കു​​ക​​യും ത​​രം മാ​​റ്റം വ​​രു​​ത്തു​​ക​​യും ചെ​​യ്ത ന​​ട​​പ​​ടി ത​​ട​​യു​​ന്ന​​തി​​ന് സം​​സ്ഥാ​​ന ലാ​​ന്‍​​ഡ് ബോ​​ര്‍​​ഡി​​ന്‍റെ നി​​ര്‍​​ദേ​​ശ പ്ര​​കാ​​രം ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​ത്തി​​ല്‍ 87 എ ​​എ​​ന്ന പു​​തി​​യ വ​​കു​​പ്പ് കൊ​​ണ്ടു​വ​​രു​​ന്ന​​തി​​നു മ​​ന്ത്രി​സ​​ഭ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടു​​ണ്ട്.
ഇ​​ള​​വ് ല​​ഭി​​ച്ച ഭൂ​​മി​​യാ​​ണെ​​ന്ന​​റി​​യാ​​തെ ഇ​​ത്ത​​രം ഭൂ​​മി വാ​​ങ്ങി​​യി​​ട്ടു​​ള്ള അ​​നേ​​കാ​​യി​​ര​​ങ്ങ​​ള്‍​​ക്ക് ഇ​​ത് വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​ണ് ഉ​​ണ്ടാ​​ക്കാ​​ന്‍ പോ​​കു​​ന്ന​​ത്. അ​​തി​​നാ​​ല്‍ നി​​ല​​വി​​ലു​​ള്ള കൈ​​വ​​ശ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം ക്ര​​മീ​​ക​​രി​​ച്ചു ന​​ല്‍​​കു​​ക​​യും ഭാ​​വി​​യി​​ല്‍ ഇ​​ത്ത​​രം ക്ര​​മ​​ക്കേ​​ടു​​ക​​ള്‍ ഉ​​ണ്ടാ​​കി​​തി​​രി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ക​​യു​​മാ​​ണ് വേ​​ണ്ട​​ത്.

റീ​​സ​​ര്‍​​വേ​​യി​​ലെ അ​​പാ​​ക​​ത​​ക​​ള്‍ മൂ​​ലം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, മീ​​ന​​ച്ചി​​ല്‍ താ​​ലൂ​​ക്കു​​ക​​ളി​​ല്‍ ഏ​​ക​​ദേ​​ശം നാ​​ല്‍​​പ്പ​​തി​​നാ​​യി​​ര​​ത്തോ​​ളം ഏ​ക്ക​ര്‍ പു​​ര​​യി​​ടം റീ​​സ​​ര്‍​​വേ​യ്ക്കു​​ശേ​​ഷം തോ​​ട്ട​​ങ്ങ​​ള്‍ എ​​ന്ന പ​​ട്ടി​​ക​​യി​​ല്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഉ​​ദ്യോ​​ഗ​​സ്ഥ​ത​​ല​​ത്തി​​ല്‍ വ​​ന്ന ഈ അ​​പാ​​ക​​ത​​യില്‍ സ​​ര്‍​​വേ വി​​ല്ലേ​​ജ് റി​​ക്കാ​​ര്‍​​ഡു​​ക​​ളി​​ല്‍ വേ​​ണ്ട തി​​രു​​ത്ത​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ അ​​ടി​​യ​​ന്ത​ര​​മാ​​യി സ്വീ​​ക​​രി​​ക്കാ​​ന്‍ സ​​ര്‍​​ക്കാ​​ര്‍ നി​​ര്‍​​ദ്ദേ​​ശം ന​​ല്ക​​ണ​​മെ​​ന്നും ഫ്രാ​​ന്‍​​സീ​​സ് ജോ​​ര്‍​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Leave a Reply

Back to top button
error: Content is protected !!