നേത്രപരിശോധന ക്യാമ്പ് നടത്തി.


മുവാറ്റുപുഴ : ജനമൈത്രി പോലീസിന്റെയും മുവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി മുവാറ്റുപുഴ ജനമൈത്രിപോലീസ് ഹാളിൽ നേത്രപരിശോധന ക്യാമ്പ് നടത്തി.
നേത്രപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം സബ്ഇൻസ്പെക്ടർ ടി എം സൂഫി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ പോലീസ് സ്റ്റേഷൻ പി ആർ ഒ ആർ അനിൽകുമാർ, ജനമൈത്രി സി ആർ ഒ അസി. ജോയി സി. വൈ ജനമൈത്രി സമിതി ചെയർമാൻ ഡോ. ജോസുകുട്ടി ഒഴുകയിൽ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി അഡ്മിനിസ്ട്രേറ്റർ ഷിബു രാജേന്ദ്രൻ, ആശുപത്രി പി. ആർ. ഒ റോബിൻസൺ, നഗരസഭ ഉപസമതി മുൻ ചെയർമാൻ കെ ജി അനിൽകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സി പി ഒ മുഹമ്മദ്‌ റാഫി, വനിതാ സിവിൽ പോലീസ് ഓഫീസർ ബിനു രാമൻ തുടങ്ങയവർ പങ്കെടുത്തു. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തി കൊടുക്കും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ എം എ മുഹമ്മദ് ക്യാമ്പിന് നേതൃത്വം നൽകി. സ്റ്റേഷൻ റൈറ്റർ ബൈജു പി എസ് നന്ദി പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!