നീതിയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു.

 

കോലഞ്ചേരി: “അനീതിയുടെ കാലത്തെ നീതിയാത്ര” എന്ന മുദ്രവാക്യം ഉയർത്തി കെ.എസ്.യു പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് അമർ മിഷാൽ നയിച്ച നീതി യാത്ര കുറുപ്പംപാടിയിൽ നിന്നും ആരംഭിച്ച് പെരുമ്പാവൂർ സമാപിച്ചു. കെ.പി.സി.സി നിർവഹക സമിതി അംഗം ഒ. ദേവസി
നീതിയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. കെ. പി .സി സി ന്യൂനപക്ഷ സെൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ എൽദോ കെ. ചെറിയാൻ,
യൂത്ത് കോൺഗ്രസ്‌ പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ കമൽ ശശി, കെ.എസ്.യു ജില്ല സെക്രട്ടറി സി. കെ മുനീർ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എസ് അൽത്താഫ്, നിബിൻ സുൽത്താൻ കെ.എസ്.യു ഭാരവാഹികളായ മുബാസ് ഓടക്കാലി, ബേസിൽ സണ്ണി, ചെറിയാൻ കുറുപ്പംപടി എന്നിവർ സംസാരിച്ചു. മാത്യൂസ് കക്കൂരൻ സമ്മേളത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു .(

Back to top button
error: Content is protected !!