നാഷ്ണല്‍ റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പിന് പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.

മൂവാറ്റുപുഴ: .ഐ.ടി മുംബൈയുടെ നൂതന സാങ്കേതിക വിദ്യാ വിഭാഗത്തിന്റെ നേതൃത്വത്തിത്തില്‍ പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ ഹസക്കണ്ടറി സ്‌കൂളില്‍  നാഷ്ണല്‍ റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പ്(എന്‍.ആര്‍.സി)2019ന് തുടക്കമായി.ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡണ്ട് സി കെ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വി.എച്ച് ഷഫീക്ക്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപല്‍ ആര്‍.പത്മ, ഹെഡ്മിസ്ട്രസ് നിര്‍മല എ.കെ , ഫൈസല്‍ മുണ്ടങ്ങാമറ്റം, സ്റ്റാലിന ഭായ്, ശ്രീജ.കെ.ഹരി, ട്രെയിനര്‍മാരായ അബ്ദുല്‍ ബാസിത്, കെ .സോളമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ഐ.ഐ.ടി മുംബൈയുടെ നൂതന സാങ്കേതിക വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാഷ്ണല്‍ റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പ് രണ്ട് ദിവസങ്ങളിലായിട്ടാണ് ഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്നത്.  മത്സരത്തോടനുബന്ധിച്ച് ഐ.ഐ.ടി മുംബൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധര്‍ നയിക്കുന്ന റോബര്‍ട്ട് നിര്‍മ്മാണ പരിശീലനവും, തുടര്‍ന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഐ.ഐ.ടിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാം. ഇതില്‍ വിജയിക്കുന്ന ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപയുടെ സമ്മാനമാണ് ലഭിക്കുന്നത്. ആറ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള  പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം സംഘടിപ്പിച്ചത്.   റോബോട്ടിക്സിന്റെ അടിസ്ഥാന പാഠങ്ങള്‍ക്കൊപ്പം പ്രധാനപ്പെട്ട ആറുതരം റോബോട്ടുകള്‍ നിര്‍മിക്കുന്ന വിധവും, റോബോട്ടിക്സ് കിറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ,ടി മുംബൈയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. മത്സരം ഇന്ന് സമാപിക്കും.

ചിത്രം- പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച നാഷ്ണല്‍ റോബോട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു………

Leave a Reply

Back to top button
error: Content is protected !!