കോതമംഗലം ബസ് സ്റ്റാന്റിലെ സെപ്റ്റിക് ടാങ്ക് പൊട്ടി;ഡി വൈ എഫ് ഐ കംഫർട്ട് സ്റ്റേഷൻ അടപ്പിച്ചു.

കോതമംഗലം: കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ  സെപ്റ്റിക് ടാങ്ക് പൊട്ടി.പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കക്കൂസ് മാലിന്യം പടർന്നതിനെ തുടർന്ന് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ കംഫർട്ട് സ്റ്റേഷൻ അടപ്പിച്ചു.  മുസിപ്പാലിറ്റിയിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ മുൻസിപ്പൽ കൗൺസിൽ ഹാളിന് മുൻപിൽ പ്രതിഷേധിച്ചു.പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ യോഗം ചേരാതെ പിരിഞ്ഞു.   തുടർന്ന് ചെയർപേഴ്സൺ മഞ്ജു സിജുവിനെ ഉപരോധിച്ചു. കോതമംഗലം നഗരസഭ പ്രദേശത്തെ മാലിന്യങ്ങൾ ശേഖരിക്കുന്നതിലും യഥാവിധം സംസ്കരിക്കുന്ന കാര്യത്തിലും ഗുരുതരമായ വീഴ്ചയാണ് നഗര സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കുന്നത് നീക്കം ചെയ്യാൻ ഒരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ല. പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ സാധ്യതയുള്ള മഴക്കാലത്തു പോലും മാലിന്യം നീക്കം ചെയ്യുന്നതിലും സംസ്കരിക്കുന്നതിലും നഗരസഭ പുലർത്തുന്ന അലംഭാവം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. നഗരസഭ ഒരുകോടിയിൽ ഏറെ രൂപമുടക്കി കുമ്പളത്തുമുറിയിൽ സ്ഥാപിച്ച മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് പ്രയോജനപ്പെടുത്തൻ നഗരസഭക്ക് ആയിട്ടില്ല. പ്ലാന്റ് പ്രവർത്തനക്ഷമമാകാത്തതു മൂലം നഗരത്തിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കുന്നിൽ മുകളിൽ കൂട്ടിയിട്ടിരിക്കുന്ന സാഹചര്യം വലിയ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്നു. മഴക്കാലത്ത് കുന്നിൽ മുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം പരിസരത്തെ ജലശ്രോതസുകളെ മലിനമാക്കുന്നതും പരിസരത്തെ ദുർഗന്ധവും പരിസരവാസികളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാലിന്യ നിർമ്മാർജ്ജനത്തിന്റെ പേരിൽ വ്യാപാരികളിൽ നിന്നും ജനങ്ങളിൽ നിന്നും ഫീസിനത്തിൽ പണം പിരിക്കുന്ന നഗരസഭ ആ ഉത്തരവാദിത്വം ജനങ്ങളോട് കാണിക്കാത്തത് പ്രതിഷേധാർഹമാണ്. മഴക്കാലപൂർവ്വ ശുചീകാരണം വേണ്ട രീതിയിൽ സംഘടിപ്പികാത്തതാണ് ഇത്തരത്തിൽ സ്ഥിതി ഗുരുതരമാക്കിയത്.മാലിന്യം വന്ന്  അടഞ്ഞ ഓട വൃത്തിയാക്കുകയും കക്കൂസ് മാലിന്യം  നിറഞ്ഞ ടാങ്ക് ഇന്ന് രാത്രിയോടെ വൃത്തിയാക്കി പ്രശ്നം പരിഹരിക്കാമെന്നുമുള്ള ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ജെയ്സൺ ബേബി ,പ്രസിഡന്റ്‌ ആദർശ് കുര്യാക്കോസ് , ജില്ല സെക്രട്ടറിയേറ്റ് അംഗം കെ പി ജയകുമാർ കെ എൻ ശ്രീജിത്ത്, ജിയോ പയസ് ,എൽസൺ വി സജി , എൽദോസ് പോൾ, സജി മാടവന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Back to top button
error: Content is protected !!