ഓണാഘോഷങ്ങള്‍ സൃഷ്ടിക്കുന്ന ഉത്സവാന്തരീക്ഷം ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം; കെ.രാജന്‍

മൂവാറ്റുപുഴ: ഓണാഘോഷങ്ങള്‍ സൃഷ്ടിക്കുന്ന ഉത്സവാന്തരീക്ഷം പകരുന്നത് ഐക്യത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണെന്ന് സംസ്ഥാന ചീഫ് വിപ്പ്. കെ.രാജന്‍ പറഞ്ഞു. മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മാനവരാശിയെ ഒന്നായി കാണാനും പഠിപ്പിക്കുന്ന സാംസ്‌കാരിക മുന്നേറ്റമാണ് നാടു മുഴുവന്‍ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണാഘോഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്സ് ക്ലബ്ബ് ലൈബ്രറിയിലേയ് കെ.എം.കരീം നല്‍കിയ- പുസ്തകം ഏറ്റുവാങ്ങുകയും,  ഗായകന്‍ ഉസ്മാന്‍ മൂവാറ്റുപുഴയെയും, എം.സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഗൗരി ലക്ഷ്മിയെയും ചീഫ് വിച്ച് കെ.രാജന്‍ ആദരിച്ചു. ഗൗരി ലക്ഷ്മിക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. മുന്‍എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരിസ്, അഡ്വ.എന്‍.പി.തങ്കച്ചന്‍,കെ.എം.അബ്ദുല്‍മജീദ്,   പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്  ടി.എസ്.ദില്‍രാജ്, സെക്രട്ടറി പി.എസ്.രാജേഷ്, ട്രഷറര്‍ രാജേഷ് രണ്ടാര്‍, വൈസ് പ്രസിഡന്റ് കെ.എം.ഫൈസല്‍, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി, മാധ്യമപ്രവര്‍ത്തകരായ കെ.പി.റസ്സാക്ക്, സി.എം.ഷാജി, വൈ.അന്‍സാരി, മുഹമ്മദ് ഷഫീഖ്, സി.കെ.ഉണ്ണി എന്നവര്‍ സമ്പന്ധിച്ചു.

Leave a Reply

Back to top button
error: Content is protected !!