കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സോണല്‍ തല സെലക്ഷന്‍ ഏപ്രില്‍ 16 മുതല്‍

കൊച്ചി: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് 2024 – 2025 വര്‍ഷം 7,8 ക്ലാസ്സുകളിലേക്കും, പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേക്കും, അണ്ടര്‍ -14 വിമന്‍സ് ഫുട്‌ബോള്‍ അക്കാദമികളിലേക്കും കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സോണല്‍ തല സെലക്ഷന്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ നടത്തും. അത്ലറ്റിക്സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളീബോള്‍ എന്നീ ഇനങ്ങളില്‍ ജില്ലാ സെലക്ഷനില്‍ പങ്കെടുത്ത് യോഗ്യത നേടിയവര്‍ക്ക് മാത്രമേ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു. തായ്ക്വോണ്ടോ, ജൂഡോ, സ്വിമ്മിംഗ്, ഖോ-ഖോ, കബഡി, സൈക്ലിംഗ്, ഫെന്‍സിംഗ്, ബോക്‌സിംഗ്, ആര്‍ച്ചെറി, റെസ്ലിംഗ്, നെറ്റ്‌ബോള്‍, ഹോക്കി, ഹാന്‍ഡ്ബോള്‍, സോഫ്റ്റ് ബോള്‍ (കോളേജ് മാത്രം), വെയിറ്റ്ലിഫ്റ്റിംഗ് (കോളേജ് മാത്രം) എന്നീ കായികയിനങ്ങളിലേക്ക് നേരിട്ട് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാം. കനോയിംഗ്് ആന്റ് കയാക്കിംഗ്, റോവിംഗ് കായിക ഇനങ്ങളില്‍ ആലപ്പുഴ ജില്ലയിലാണ് സെലക്ഷന്‍. എറണാകുളം ജില്ലയില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് ഏപ്രില്‍ 20 നും ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസിലേക്ക് ഏപ്രില്‍ 21 നും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ എത്തി സോണല്‍ സെലെക്ഷനില്‍ പങ്കെടുക്കാം. സെലക്ഷനില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ www.sportscouncil.kerala.gov.in വെബ്‌സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫോണ്‍ : 0487-2332099

 

Back to top button
error: Content is protected !!