ദി ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ്‌ കേരള:ഡോ.ഹാനിമാന്‍ ദിനാചരണം സംഘടിപ്പിച്ചു

കൊച്ചി: ഹോമിയോപ്പതി ഡോക്ട്ടര്‍മാരുടെ സംഘടനയായ ‘ദി ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ്‌ കേരള’ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോമിയോപ്പിതി ചികിത്സയുടെ ഉപജ്ഞാതാവായ ഡോ.ഹാനിമാന്‍ ദിനാചരണം സംഘടിപ്പിച്ചു. എറണാകുളം ഹോട്ടല്‍ സൗത്ത് റീജന്‍സിയില്‍ ചേര്‍ന്ന സമ്മേളനം ഐഎച്ച്‌കെ ട്രസ്റ്റ് സെക്രട്ടറി ഡോ. ഏണസ്റ്റ് ജി. ഉദ്ഘാടനം ചെയ്തു. ഡോ. ഫൈസല്‍ ടി.എച്ച്, ഡോ. മോഹന്‍കുമാര്‍, ഡോ. ദാസന്‍ കെ.ആര്‍, ഡോ. അശ്വിന്‍ പണിക്കര്‍, ഡോ. രമാദേവി അമ്പാടി എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ 2024-25 വര്‍ഷത്തേക്കുള്ള ജില്ലാ ഭാരവാഹികളായി ഡോ. ഷിജു തോമസ്(പ്രസിഡന്റ്), ഡോ. സുമത(സെക്രട്ടറി), ഡോ. വിത്സന്‍ വര്‍ഗ്ഗീസ് (ട്രഷറാര്‍), ഡോ. ഫിലിപ്‌സണ്‍ ഐപ്പ്(വൈസ്പ്രസിഡന്‍ന്റ്), ഡോ. പ്രദീക്(ജോ. സെക്രറി), ഡോ. ഷാജിത സാദിക്(ജില്ലാ കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Back to top button
error: Content is protected !!