ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

കോലഞ്ചേരി: ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു. പട്ടിമറ്റം പെരുമ്പാവൂര്‍ റോഡിലുണ്ടായ അപകടത്തില്‍ വെങ്ങോല ഇലവുംകുടി സുനില്‍ കുമാര്‍ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ കുമ്മനോട് ഭണ്ഡാരക്കവല വളവിലാണ് അപകടമുണ്ടായത്. ഇരുവാഹനങ്ങളും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച ടോറസ് ലോറി പതിനഞ്ച് മീറ്ററോളം വലിച്ചു കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് സുനില്‍ കുമാറിനെ കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പിതാവ്: നാരായണന്‍. മാതാവ്: വത്സല. വെല്‍ഡിംഗ് തൊഴിലാളിയാണ്.

 

Back to top button
error: Content is protected !!