യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി

 

കോലഞ്ചേരി: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലും പി.എസ്.സി പിന്‍വാതില്‍ നിയമനത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഐക്കരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോലഞ്ചേരി ഐ.ഒ.സി പെട്രോള്‍ പമ്പിന് മുമ്പില്‍ ഏകദിന ഉപവാസ സമരം നടത്തി. യു.ഡി.എഫ് ചെയര്‍മാന്‍ സി.പി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനോജ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനീഷ് പുല്യാട്ടേല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ. ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപ്, കെ.പി. സ്‌കറിയ, വി.എം. ജോര്‍ജ്, ഹേമലത രവി, അജോ മനിച്ചേരില്‍, സിജു കടയ്ക്കനാട്, ആശ സുധീഷ്, എല്‍ദോസ് ജോര്‍ജ്, രേഷ്മ ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് പൂത്ത്യക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ഇരുചക്ര വാഹനം തള്ളി കോലഞ്ചേരില്‍ പ്രതിഷേധം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എസ്. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ്. അബ്രഹം, ഐ.എന്‍.റ്റി.യു.സി. റിജിയണല്‍ പ്രസിഡന്റ് സന്തോഷ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് നെല്ലിക്കുന്നത് അജോ മണിച്ചേരില്‍, നീയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എം. മിഥുന്‍ രാജ്, വര്‍ഗീസ് ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഗീവര്‍ഗീസ് പീറ്റര്‍, രാഹുല്‍ രവി, ബേസില്‍ ജോണ്‍, ബേസില്‍ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

–ഫോട്ടോ –

(പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഐക്കരനാട് മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ സമരം യു.ഡി.എഫ് ചെയര്‍മാന്‍ സി.പി. ജോയി ഉദ്ഘാടനം ചെയ്യുന്നു.)

 

 

Back to top button
error: Content is protected !!