യൂ​ത്ത് കോ​ണ്‍. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച്‌ ഇന്ന്

 

മൂ​വാ​റ്റു​പു​ഴ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇന്ന് രാ​വി​ലെ 10ന് ​മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ബി പൊ​ങ്ങ​ണ​ത്തി​നെ തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വാ​ള​കം മേ​ക്ക​ട​ന്പ് നെ​യ്ത്തു​ശാ​ല​പ​ടി 34-ാം ന​ന്പ​ര്‍ ബൂ​ത്തി​ല്‍​വ​ച്ച്‌ ഒ​രു കൂ​ട്ടം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മാ​ത്യു ക​ഴ​ല്‍​നാ​ട​ന്‍ ആ​രോ​പി​ച്ചു.
അ​ക്ര​മം ന​ട​ന്നു മൂ​ന്നു ദി​വ​സ​മാ​യി​ട്ടും പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ പോ​ലും പി​ടി​ക്കാ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​റി​ച്ച്‌ സം​ഭ​വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രെ പ്ര​തി​ക​ളാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മാ​ത്യു പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ​പി​സി​സി അം​ഗം എ. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. അ​മീ​ര്‍ അ​ലി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലീം ഹാ​ജി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ പി.​പി. എ​ല്‍​ദോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Back to top button
error: Content is protected !!