കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപക ദിനം ആചരിച്ചു

മൂവാറ്റുപുഴ: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപക ദിനം ആചരിച്ചണത്തോടനുബബന്ധിച്ച് പ്രസ് ക്ലബ്ബിന് മുന്നില്‍ പതാക ഉയര്‍ത്തി. ലൈബ്രറി കൗണ്‍സില്‍ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് നെല്‍സണ്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കെജെയു എറണാകുളം ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി കെ.എസ് സന്തോഷ് കുമാര്‍, ജോളി ജോസഫ്, അബ്ദുള്‍ സുബൈര്‍, ലിനു പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ നെല്‍സണ്‍ പനയ്ക്കല്‍, അബ്ബാസ് ഇടപ്പള്ളി, പി.ജി ബിജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

 

Back to top button
error: Content is protected !!