എം.എ കോളേജില്‍ ക്യാമ്പസ് മുഖാമുഖം പരിപാടിയും ശില്‍പശാലയും തിങ്കളാഴ്ച

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ തിങ്കള്‍ രാവിലെ 10 ന് ക്യാമ്പസ് മുഖാമുഖം പരിപാടി സംഘടിപ്പിക്കും. 2021 മുതല്‍ തുടര്‍ച്ചയായി നിര്‍ഫ് റാങ്കിംഗിങ്ങില്‍ ഉയര്‍ന്നസ്ഥാനം, 2024- 2025 ലെ എഡ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ കോളേജ് റാങ്കിംഗില്‍ കേരളത്തില്‍ 3-ാം സ്ഥാനവും, ഇന്ത്യയില്‍ 22-ാം സ്ഥാനവും കരസ്ഥ മാക്കിയതിനുപുറമെ കായിക രംഗത്ത് രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളും സ്വന്തമായുള്ള കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിവിധ യുജി, പിജി, ബി വോക്, ഗവേഷണ പ്രോഗ്രാമുകളെക്കുറിച്ച് സമഗ്രമായ വിവരം നേരിട്ടു നല്‍കുക, ഡിഗ്രി പി.ജി പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ അത്തനേഷ്യസ് കോളേജിലെ ലാബുകള്‍ ലൈബ്രറി, ക്ലാസ് മുറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള തുടര്‍ പഠനസൗകര്യങ്ങള്‍ അടുത്തറിയുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്ന നാലുവര്‍ഷ ബിരുദപാഠ്യപദ്ധതിയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ അറിയാന്‍ അവസരം ഒരുക്കികൊണ്ടുള്ള ഏകദിന ശില്‍പശാലയാണ് ഒരുക്കുന്നത്. എം.ജി. സര്‍വ്വകലാശാലയില്‍ നാലുവര്‍ഷ ഡിഗ്രി പ്രോഗാം നടപ്പാക്കുന്നതു സംബന്ധിച്ച് വര്‍ക്ക്‌ലോര്‍ഡ്, ക്രെഡിറ്റ് കമ്മറ്റി അംഗവും പാല സെന്റ് തോമസ് കോളേജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലിബിന്‍ കുര്യാക്കോസ് ശില്‍പശാല നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94475 87789

 

Back to top button
error: Content is protected !!