110 ആം വയസ്സിലും വോട്ട് ചെയ്യാനെത്തി ഏലിയാമ്മ അമ്മച്ചി.

 

കോലഞ്ചേരി: നൂറ്റി പത്തിലും ജനാധിപത്യ പ്രക്രിയയുടെ പ്രാധാന്യമറിയിച്ച് ഏലിയാമ്മ ചാക്കോ. പൂതൃക്ക പഞ്ചായത്ത് ഒമ്പതാം വാർഡ് പാലക്കാമറ്റത്താണ് ഈ പ്രായമേറിയ വോട്ട് മെഷീനിലായത്.കൊച്ചു കുന്നുമ്മൽ വീട്ടിൽ ഏലിയാമ്മ തൻ്റെ കൊച്ചുമക്കളുടെ കൂടെ ജീപ്പിൽ യാത്ര ചെയ്താണ് പാലക്കാമറ്റം വൃദ്ധസദനംബൂത്തിൽ തൻ്റെ വോട്ടവകാശം രേഖപ്പെടുത്തിയത്.തൻ്റെ ജന്മനാടായ തിരുവാണിയൂർ നീറാംമുഗൾ പ്രദേശത്ത് നിന്നും 1922ൽ വിവാഹശേഷം ഭർത്താവിനൊപ്പം പൂതൃക്ക പഞ്ചായത്തിലെ പാലക്കാമറ്റത്തേക്ക് താമസമാക്കിയതാണ്. മൂന്ന് ആൺമക്കളും, മൂന്ന് പെൺമക്കളുമുണ്ടായിരുന്ന അമ്മച്ചിയുടെ മൂന്ന് ആൺമക്കളും ഇതിനോടകം മരണപ്പെട്ടു. 5 തലമുറകളെ കാണാൻ ഏലിയാമ്മ അമ്മച്ചിക്ക് ഭാഗ്യം ലഭിച്ചു. ഇന്നലെ ഉച്ചയോടെ കൊച്ചുമക്കളായ ബാബുവിനും സാബുവിനുമൊപ്പം വോട്ട് രേഖപ്പെടുത്തിയ ഏലിയാമ്മ അമ്മച്ചി ജനാധിപത്യ പ്രക്രിയയുടെ പ്രാധാന്യം വരും തലമുറയ്ക്കും പകർന്ന് നല്കിയിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്. (സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!