വേനല്‍ത്തുമ്പി കലാജാഥക്ക് പല്ലാരിമംഗലത്ത് സ്വീകരണം നല്‍കി

കവളങ്ങാട്: ബാലസംഘം കവളങ്ങാട് ഏരിയാ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന വേനല്‍ത്തുമ്പി കലാജാഥക്ക് പല്ലാരിമംഗലത്ത് ഊഷ്മളമായ സ്വീകരണം നല്‍കി. ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട് എന്ന മുദ്രാവാക്യവുമായി 17 ബാലസംഘം വേനല്‍ തുമ്പികള്‍ അടിവാട് ടി ആന്‍ഡ് എം ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ കാണികള്‍ക്ക് വിസ്മയ കാഴ്ചയായി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് വേനല്‍ തുമ്പികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് കലാ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം ഉല്‍ഘാടനം ചെയ്തു. സിപിഐഎം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍, ചെയര്‍മാന്‍ ടിപിഎ ലത്തീഫ്, കണ്‍വീനര്‍ പി കെ മുഹമ്മദ്, ഷിജീബ് സൂപ്പി, കെ എ യൂസുഫ് പല്ലാരിമംഗലം, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷെരീഫ റഷീദ്, കെ എം ഷാജി, എല്‍ദോസ് ലോമി, എ എസ് അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. ബാലസംഘം ഏരിയാ പ്രസിഡന്റ് എം പ്രണവ്, കലാജാഥ മാനേജര്‍ ടി എം ബേബി, കെ സി അയ്യപ്പന്‍, എന്‍ എം സിബി, ലിസി ജോസ്, കലാജാഥ ക്യാപ്ടന്‍ ആബിദ ഹല്ലാജ്, വൈസ് ക്യാപ്ടന്‍ ഇ കെ ശ്രീക്കുട്ടന്‍ എന്നിവര്‍ കലാ ജാഥക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ കലാ മത്സരം, നാടകം, നൃത്തം തുടങ്ങിയവ അരങ്ങേറി.

 

Back to top button
error: Content is protected !!