വെള്ളൂര്‍ക്കുന്നത്ത് റോഡരികില്‍ നിന്നിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് റോഡരികില്‍ നിന്നിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി. നഗരസഭ സ്റ്റേഡിയത്തിന് സമീപമാണ് 9 സെ.മീ വലിപ്പത്തിലുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. മൂവാറ്റുപുഴ എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ആരെങ്കിലും നട്ടുവളര്‍ത്തിയതാണോയെന്നും, തനിയെ വളര്‍ന്ന് വന്നതാണോയെന്നും അന്വേഷിച്ച് വരികയാണ്. എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ഫസല്‍ റഹ്‌മാന്റെ നേതൃത്വത്തില്‍, അജയകുമാര്‍, ഹസൈനാര്‍, കബീര്‍, രാജേഷ്, സിദ്ദിഖ്, സാബു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഞ്ചാവ് കോടതിയില്‍ ഹാജരാക്കി.

Back to top button
error: Content is protected !!