ശുചിമുറിയില്‍ ചാരായ വാറ്റ്: യുവാവ് പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: ശുചിമുറിയില്‍ ചാരായ വാറ്റ് നടത്തിയ യുവാവ് പോലീസ് പിടിയില്‍. മഴുവന്നൂര്‍ ചീനിക്കുഴി വെട്ടിക്കാട്ടു മാരിയില്‍ അരൂപ് (36) നെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് സംഘവും, പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്റെ ശുചിമുറിയില്‍ വാറ്റ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തത്. രണ്ട് ലിറ്റര്‍ ചാരായം, വാഷ്, വാറ്റുപകരണങ്ങള്‍, ഗ്യാസ് സിലിണ്ടര്‍, കുക്കര്‍ എന്നിവ കണ്ടെടുത്തു.

Back to top button
error: Content is protected !!