വാളകത്ത് കനാൽ ബണ്ട് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ.

 

മൂവാറ്റുപുഴ: വാളകത്ത് കനാൽ ബണ്ട് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ. വാളകം സൊസൈറ്റിപടി കനാൽ ബണ്ട് റോഡാണ് പല സ്ഥലങ്ങളിലായി ഇടിഞ്ഞ് അപകടാവസ്ഥയിൽ എത്തിയിരിക്കുന്നത്. നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിനംപ്രതി ഉപയോഗിക്കുന്ന ഈ റോഡിൽ ഏത് സമയവും അപകടം ഉണ്ടാകാവുന്ന അവസ്ഥയാണ് ഇപ്പോൾ. ഇടിഞ്ഞ ഭാഗങ്ങളിൽ നാട്ടുകാർ അപകട സൂചനാ ബോർഡുകൾ വെച്ചിട്ടുണ്ടെങ്കിലും ഏത് സമയത്തും റോഡിന്റെ സൈഡ് ഇടിഞ്ഞു വാഹനങ്ങൾ കനാലിൽ പതിക്കാവുന്ന സ്ഥിതി ആണ്. പഞ്ചായത്ത്, പെരിയാർവാലി അധികൃതർ അടിയന്തിരമായി ഇടപെടണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Back to top button
error: Content is protected !!