” വി കൺസ്ട്രക്ഷൻ” പ്രവർത്തനമാരംഭിച്ചു.

 

മൂവാറ്റുപുഴ : ” വി കൺസ്ട്രക്ഷൻ” പ്രവർത്തനമാരംഭിച്ചു.മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിക്ക് സമീപമുള്ള പാപ്പി ടവറിലാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ പ്ലാൻ, എസ്റ്റിമേറ്റ്, സൂപ്പർവിഷൻ,സ്ട്രക്ച്ചറൽ ഡിസൈൻ,കൺസൾട്ടിംഗ്,3ഡി വർക്ക്സ് ഇന്റീരിയർ വർക്ക്സ് എന്നിവയും ചെയ്തു നൽകുന്നതാണ് . വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ദിഷ ബേസിൽ, മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളി വികാരി ഫാ.ബാബു ഏലിയാസ് തെക്കുംപുറത്ത്, മേക്കടമ്പ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ. സി. എൽദോസ്, വാളകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. പി.തോമസ്, മേക്കടമ്പ് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് വി.റ്റി പൈലി, പി ഡി ഡി പി സെൻട്രൽ സൊസൈറ്റി സെക്രട്ടറി ബാബു വെളിയത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: Content is protected !!