കടാതി കൊടക്കപ്പിള്ളില്‍ വെള്ളാംഭഗവതി ക്ഷേത്രത്തില്‍ ഉത്രം മഹോത്സവം

മൂവാറ്റുപുഴ: കടാതി കൊടക്കപ്പിള്ളില്‍ വെള്ളാംഭഗവതി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഞായറാഴ്ച. പറവൂര്‍ അയ്യമ്പിള്ളി മുല്ലേഴത്ത് സത്യപാലന്‍ തന്ത്രി മുഖ്യകാര്‍മ്മികത്വം വഹിക്കും. കാര്യപരിപാടികള്‍ – രാവിലെ 5.30 മുതല്‍ നിര്‍മ്മാല്യദര്‍ശനം, ഉഷപൂജ, ഗണപതിഹോമം, സോപാനം പിച്ചളപൊതിഞ്ഞത് സമര്‍പ്പണം, നവഗം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, മഹാനിവേദ്യം, സര്‍പ്പത്തിന് നൂറുംപാലും, പ്രസാദ ഊട്ട്, ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട്, അത്താഴപൂജ, ഗുരുതി, അന്നദാനം, കൈകൊട്ടിക്കളി.ഭജന.

 

Back to top button
error: Content is protected !!