കേരള ഹോട്ടല്‍ റസ്റ്റോറന്റ് അസ്സോസിയേഷന്‍: കൂത്താട്ടുകുളത്തെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

 

കൂത്താട്ടുകുളം: കേരള ഹോട്ടല്‍ റസ്റ്റോറന്റ് അസ്സോസിയേഷന്റെ കൂത്താട്ടുകുളം ഓഫീസിന്റെ ഉദ്ഘാടനം നടത്തി.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍കമാന്‍ഡര്‍ കെ.കുര്യാക്കോസ് മെമ്മോറിയല്‍ ഹാളും, വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് സുരക്ഷാ പദ്ധതിയും, ചാരിറ്റി വിതരണം ജില്ലാ പ്രസിഡന്റ്ടി.ജെ.മനോഹരനും ഉദ്ഘാടനം ചെയ്തു. പി.പി.ജോണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ.ടി.റഹീം മുഖ്യപ്രഭാഷണം നടത്തി. അസീസ് മൂസ, വി.ടി.ഹരിഹരന്‍, അബ്ദുല്‍ സമദ്, ടി.കെ.അനില്‍, കെ.പാര്‍ത്ഥസാരഥി, എം.പി.ഷിജു ,ടി.കെ.മോഹനന്‍, പീര്‍ മുഹമ്മദ്,തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!