യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍ ഇന്ന് കുന്നത്തുനാട്ടില്‍

കോലഞ്ചേരി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍ ഇന്ന് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടിമറ്റം, ഐരാപുരം, മഴുവന്നൂര്‍, കിഴക്കമ്പലം, സൗത്ത് വാഴക്കുളം, നോര്‍ത്ത് വാഴക്കുളം എന്നീ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. പട്ടിമറ്റം മണ്ഡലത്തിലെ മൂണേലിമുകളില്‍ നിന്നാരംഭിക്കുന്ന പര്യടനം വൈകിട്ട് 9 ന് നോര്‍ത്ത് വാഴക്കുളത്തെ പള്ളിക്കവലയില്‍ സമാപിക്കും. ഇതോടെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ബെന്നി ബഹനാന്‍ പൂര്‍ത്തിയാക്കും.

 

Back to top button
error: Content is protected !!