മൂഴി പാലത്തിന് സമീപമുള്ള ശൗചാലയം തുറന്ന് നല്‍കണം: ധര്‍ണ സംഘടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി

ആരക്കുഴ: മൂഴി പാലത്തിന് സമീപമുള്ള ശൗചാലയം തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ധര്‍ണ സംഘടിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടുക്കര മൂഴി പാലത്തിന് സമീപം നിര്‍മ്മിച്ച പൊതു ശൗചാലയമാണ് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ധര്‍ണ സംഘടിപ്പിച്ചത്. മണ്ഡല കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കും മറ്റും ഏറെ ആശ്വാസമാകുമായിരുന്ന ശൗചാലയം തുറന്ന് നല്‍കാത്തതില്‍ പ്രാദേശികമായും എതിര്‍പ്പുണ്ട്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെയിംസ് മാതേയ്ക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എഎപി ജില്ല പ്രസിഡന്റ് സാജു പോള്‍, മുന്‍ ജില്ല കണ്‍വീനര്‍ നൗഷാദ് രണ്ടാര്‍ക്കര, തൊടുപുഴ മണ്ഡലം സെക്രട്ടറി മായ ബാബു, മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി സലിം പറമ്പില്‍, ലീഗല്‍ വിംഗ് പ്രസിഡന്റ് ചാള്‍സ് വാട്ടപ്പിള്ളില്‍, മാറാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജയന്‍ ഉരമ്പകുഴിയില്‍, മണ്ഡലം ഭാരവാഹികളായ ജെയിംസ് കളത്തില്‍, സോണി പടിഞ്ഞാറേമാതേയ്ക്കല്‍, ജോസ് കളപ്പുര, മരിയ മുളങ്കുഴിയില്‍, ആഗസ്റ്റിന്‍ വെള്ളപ്ലാക്കല്‍, ആനി മാവറ, ജോര്‍ജ് കോട്ടൂര്‍,ജോയ് മൂക്കഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!