രാമമംഗലം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വേനല്‍ക്കാല കായിക പരിശീലന ക്യാമ്പ് സമാപിച്ചു

രാമമംഗലം: രാമമംഗലം ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന വേനല്‍ക്കാല കായിക പരിശീലന ക്യാമ്പ് സമാപിച്ചു. ഫുട്ബാള്‍, ഖോ – ഖോ എന്നിവക്കാണ് വിദഗ്ധ പരിശീലകരായ സാബു കെ.എ, അനന്ദു ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്. രാവിലെ 7 മുതല്‍ 9 വരെ ഒരു മാസമായി നടന്ന പരിശീലന പരിപാടിയില്‍ 150ഓളം കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പ് അംഗങ്ങള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് ജേഴ്‌സി നല്‍കി. ക്യാമ്പിന്റെ ഭാഗമായി ലഹരിക്കെതിരെ പിറവം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിക്കെതിരെ ബോധവല്‍ക്കരണ പെനാല്‍റ്റി കിക്ക് പരിപാടി, റോഡ് വാക്ക് ആന്റ റണ്‍ എന്നിവയും സംഘടിപ്പിച്ചു. സമാപനത്തോടനുബന്ധിച്ച് പാമ്പാക്കുട നെയ്തുശാല പടിയില്‍ നിന്നാരംഭിച്ച മിനി മാരത്തണ്‍ പാമ്പാക്കുട പഞ്ചായത്ത് അംഗം ജയന്തി മനോജ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന ചടങ്ങ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത പൗലോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ അജിത്ത് കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഐഎസ്എല്‍ ഹൈദരാബാദ് എഫ്‌സി താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായി പങ്കെടുത്തു. ഫുട്‌ബോള്‍ കോച്ച് അശോകന്‍ ആറ്റുവേലിലിനെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റര്‍, പിടിഎ പ്രസിഡന്റ് രതീഷ് കലാനിലയം,ബെന്നി എജെ, ഷൈജി കെ ജേക്കബ്, കോച്ചുമാരായ സാബു കെഎ, അനന്തു ആര്‍, അനൂബ് ജോണ്‍,പി സി ജോയ്,മുജീബ്, എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!