“ഇത് പാടമല്ല … ചിറയാണ്. ” നെടു ചിറ സംരക്ഷിക്കണമെന്ന ആവശ്യം ശക്തം.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

 

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന നെടു ചിറ നാശത്തിന്റെ വക്കിലാണ്. സൗത്ത് മഴുവന്നൂരിലുള്ള ഒരേക്കർ വിസ്തൃതിയിലുള്ള നെടു ചിറയാണ് പരിപാലനമില്ലാത്തതിനാൽ ഉപയോഗശൂന്യമായി കിടക്കുന്നത്. മരണാസന്നമായി കിടക്കുന്ന ഈ ചിറയെ സംരക്ഷക്കണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അത് നേടിയെടുക്കുന്നതിന് ഇത് വരെ കഴിഞ്ഞിട്ടുമില്ല. നിലവിൽ വിവിധ മാലിന്യ സംഭരണിയായ് സാമൂഹ്യ വിരുദ്ധർ ഇത് ദുരുപയോഗപ്പെടുത്തുകയാണ്. ചിറക്ക് സംരക്ഷണഭിത്തികെട്ടി ചുറ്റും നടപ്പാതകൾ തീർത്തും പുല്ലും, പായലും , മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കി മികച്ച ജല സ്രോതസ്സിന്റെ ഉറവിടമായ നെടു ചിറയെ സംരക്ഷിച്ച് കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇത് നടപ്പിലാക്കിയാൽ നീന്തൽ പഠനത്തിനും വേനൽക്കാലത്ത് പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ള വിതരണത്തിനും ചിറയെ ഉപയോഗപ്പെടുത്താനാകും.

 

 

Back to top button
error: Content is protected !!