നാ​ഗ​ഞ്ചേ​രി യാ​ക്കോ​ബാ​യ പ​ള​ളി​യി​ൽ മോ​ഷ​ണം

കോതമംഗലം: നാഗഞ്ചേരി സെന്റ് ജോര്‍ജ് യാക്കോബായ പളളിയില്‍ മോഷണം. മോഷണത്തില്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന നാല്പതിനായിരത്തോളം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ പള്ളി ജീവനക്കാരന്‍ പള്ളിയിലെത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. പള്ളിയുടേയും ഭക്തസംഘടനകളുടേയും ഓഫീസുകളുടെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. പള്ളി അധികൃതര്‍ കോട്ടപ്പടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭണ്ഡാരത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

Back to top button
error: Content is protected !!