മുളവൂര്‍ കവലയിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം

കോതമംഗലം: പുതുപ്പാടി മുളവൂര്‍ കവലയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണവും, മോഷണശ്രമവും. പുതുപ്പാടി -മുളവൂര്‍ റോഡില്‍ മുസ്ലിം പള്ളിക്ക് സമീപമുള്ള പല ചരക്കുകടകളിലാണ് മോഷ്ടാവെത്തിയത്. വെട്ടിക്കാട്ട് അന്‍സാറിന്റെ ഉടമസ്ഥതയിലുള്ള പലചരക്കുകടയിലാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. സമീപത്തെ സൈനുദീന്റെ പലചരക്കുകട, മരിയ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മോഷണശ്രമവും ഉണ്ടായിട്ടുണ്ട്. പലചരക്കുകടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന 1500രൂപയുടെ നാണയം നഷ്ടപ്പെട്ടതായി അന്‍സാര്‍ പോലീസില്‍ പരാതി നല്‍കി. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സെനുദീന്റെ പലചരക്കുകടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതുവഴി എത്തിയ വാഹനയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!