എപിജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല: എന്‍എസ്എസ് യൂണിറ്റുകള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു

മൂവാറ്റുപുഴ: എപിജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ എറണാകുളം മേഖലയിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. എന്‍എസ്എസ് യൂണിറ്റുകള്‍ പാലിക്കേണ്ട സാമ്പത്തിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ആസ്പദമാക്കി ഇലാഹിയ എന്‍ജിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച ശില്‍പശാല ഇലാഹിയ കോളേജ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ സലാം വി.എച്ച് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.അരുണ്‍ എം അധ്യക്ഷത വഹിച്ചു. എറണാകുളം എന്‍.എസ്.എസ് റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ് ഡോക്യൂമെന്റഷന്‍ അവതരിപ്പിച്ചു.ഇലാഹിയ എന്‍ജിനീയറിംഗ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍കുമാര്‍ എം, ഷെഫാന്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എന്‍എസ്എസ് ഇന്ദിരാ ഗാന്ധി നാഷണല്‍ അവാര്‍ഡ് ജേതാവ് ഷാജഹാന്‍ സി.എം വ്യക്തിത്വവികസന ക്ലാസ്സ് നയിച്ചു. ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് മാനേജര്‍ വി.യു സിദ്ധീഖ്, ചെയര്‍മാന്‍ പി.എച്ച് മുനീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!