കനത്തവേനലില്‍ കിളികളും കൂളാവട്ടെ ക്യാമ്പയിനുമായി രാമമംഗലം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍

രാമമംഗലം: കനത്തവേനലില്‍ കിളികളും കൂളാവട്ടെ ക്യാമ്പയിനുമായി രാമമംഗലം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍. ക്യമ്പയിന്റെ ഭാഗമായി തോടുകളും, പുഴകളും, തണ്ണീര്‍ത്തടങ്ങളും വറ്റി വരളുന്ന സാഹചര്യത്തില്‍ വെള്ളം ലഭിക്കാതെ വലയുന്ന പക്ഷികള്‍ക്കും, പറവകള്‍ക്കുമായി കേഡറ്റകള്‍ വെള്ളം ഒരുക്കി. കോവിഡില്‍ സ്‌കൂള്‍ അടച്ചിട്ടിരുന്ന കാലം മുതല്‍ വേനലില്‍ മുടക്കം വരാതെ സ്‌കൂളിലെ കുട്ടി പോലീസുകാര്‍ പക്ഷികള്‍ക്കും പറവകള്‍ക്കും ദാഹജലം ഒരുക്കി വന്നിരുന്നു. പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമായി തങ്ങളുടെ വീടുകളിലും, സമീപപ്രദേശങ്ങളിലുമുള്ള മരങ്ങളിലും, ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് പാത്രങ്ങളില്‍ ദാഹജലം ഒരുക്കിയിരുക്കുന്നത്. ദാഹം ശമിപ്പിക്കുന്നതിന് മാത്രമല്ല കിളികള്‍ കുളിക്കുന്നതിനും ഇത് ഉപയോഗിക്കുന്നത് കുട്ടികള്‍ കൗതുകത്തോടെയാണ് നോക്കി കാണുന്നത്.സഹജീവി സ്‌നേഹത്തിന് ഒപ്പം വിവിധതരത്തിലുള്ള പക്ഷികളെയും പറവകളെയും ചെറു ജീവജാലങ്ങളെയും ശ്രദ്ധിക്കുന്നതിലൂടെ കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ നിരീക്ഷണ പാടവം വളര്‍ത്തുന്നതിനും ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് ഹെഡ്മിസ്ട്രസ് സിന്ധു പീറ്റര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ അനൂപ് ജോണ്‍, സ്മിനൂ ചാക്കോ, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സുരേഷ് ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ മാനേജര്‍ അജിത്ത് കല്ലൂര്‍, പിടി എ പ്രസിഡന്റ് രതീഷ് കലാനിലയം എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.

 

Back to top button
error: Content is protected !!