രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചു: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയില്‍ കേസെടുത്തു

മൂവാറ്റപുഴ: രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയില്‍ കേസെടുത്തു. മൂവാറ്റപുഴ സ്വദേശി തൃക്കളത്തൂര്‍ ശ്രീജഭവനില്‍ രാജേഷ് ജി നായര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് രാജേഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രാഹുല്‍ ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രം, ബാബറി മസ്ജിദ് എന്നിവയുമായി ബന്ധപ്പെടുത്തി വ്യാജ വീഡിയോ നിര്‍മ്മിച്ചെന്നാണ് പരാതി. കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മൂവാറ്റുപുഴ പോലീസിന് എഫ്‌ഐആര്‍ കൈമാറും.

 

Back to top button
error: Content is protected !!